Site iconSite icon Janayugom Online

ഓണക്കാലത്ത് സർവകാല കുതിപ്പുമായി സ്വർണവില; പവൻവില 77,800 കടന്നു

ഓണക്കാലത്ത് സർവകാല കുതിപ്പുമായി സ്വർണവില. പവൻവില 77,800 കടന്നു. ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് 160 രൂപയാണ് പവന് കൂടിയത്. 77,640 രൂപയായിരുന്നു ഇന്നലത്തെ വില. ​ഗ്രാമിന് 85 രൂപ വർധിച്ച് വില 9,725 ആയി. മൂന്ന് ദിവസത്തിനിടെ പവന് 2,040 രൂപയാണ് വർധിച്ചത്. സ്ഥിതി തുടരുകയാണെങ്കിൽ ഉടൻ തന്നെ പവൻവില 78,000 കടക്കും.
ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് കുറഞ്ഞതിനു ശേഷം ആ​ഗസ്ത് 6ന് വീണ്ടും 75,000 കടന്ന പവൻവില ആറ് ദിവസം ഉയർന്നുനിന്ന ശേഷമാണ് വീണ്ടും 74,000ത്തിലേക്ക് വീണത്. എന്നാൽ കഴിഞ്ഞ ദിവസം വില കുതിച്ചുയർന്നതോടെ ഒറ്റയടിക്ക് 77,000 കടന്നു.

Exit mobile version