Site iconSite icon Janayugom Online

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 225 പവന്‍ സ്വര്‍ണ്ണം പിടികൂടി

gold smugglinggold smuggling

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 225 പവന്‍ സ്വര്‍ണവുമായി മസ്‌ക്കറ്റില്‍ നിന്നെത്തിയ മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശ് അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 95 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: gold seized from Nedum­bassery airport
You may also like this video

Exit mobile version