10 കോടി രൂപയുടെ സ്വർണം കടത്തിയതിന് 18 സുഡാൻ പൗരന്മാരും ഒരു ഇന്ത്യക്കാരനും ഡിആർഐ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിലൂടെ മുംബൈയിലെ ഛത്രപതി ശിവാനി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മൂന്ന് വിമാനങ്ങളിലായാണ് കള്ളക്കടത്ത് സംഘം മുംബൈയില്‍ എത്തിയത്. 16.36 കിലോഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലും മുറിച്ച കഷണങ്ങളായും ആഭരണങ്ങളായും കണ്ടെടുത്തു. സ്വർണത്തിന്റെ മൊത്തം മൂല്യം ഏകദേശം 10.16 കോടി രൂപയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പിടികൂടിയ സ്വർണത്തിൽ ഭൂരിഭാഗവും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. എല്ലാവരില്‍ നിന്നുമായി ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വർണവും 16 ലക്ഷം രൂപയുടെ വിദേശ കറൻസിയും 88 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
English Sammury: Directorate of Revenue Intelligence thwarted a smuggling bid and arrested 18 female Sudan nationals and one Indian at the International Airport in Mumbai