Site iconSite icon Janayugom Online

മലദ്വാരത്തിലൂടെ സ്വര്‍ണക്കടത്ത്: മധ്യവയസ്കന്‍ കരിപ്പൂർ എയർ പോർട്ടിൽവച്ച് പിടിയിലായി, പിടിച്ചെടുത്തത് 55 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം

goldgold

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ജിദ്ദയിൽ നിന്നും റിയാദ് വഴി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ മഞ്ചേരി തുവ്വൂർ പാലക്കാവേറ്റ സ്വദേശി കാവന്നയിൽ അഷറഫ് (54) എന്ന യാത്രക്കാരനില്‍ നിന്നാണ് 55 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്. 

1063 ഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ എത്തിയത്. സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിൽ നാല് പാക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. കസ്റ്റംസ് തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ജെ ആനന്ദ് കുമാറിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ പ്രകാശ് എം, റജീബ്, കപിൽ ദേവ് സുറിറ, ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എം, ഇ വി മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. 

Eng­lish Sum­ma­ry: Gold smug­gling: man arrest­ed at Karipur airport

You may also like this video

Exit mobile version