Site iconSite icon Janayugom Online

പാല്‍പ്പൊടിയില്‍ കലര്‍ത്തി സ്വര്‍ണക്കടത്ത്: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

പാല്‍പ്പൊടിയില്‍ കലര്‍ത്തി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ണൂർ രാജ്യാന്തര വിമാനതാവളത്തില്‍വച്ച് പിടിച്ചെടുത്തു. 215 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
സ്വർണ്ണം പൊടിയാക്കി പാൽപൊടി, കോഫി ക്രിം പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താന്‍ ശ്രമിച്ചതെന്നും 11 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു.

Eng­lish Sum­ma­ry: Gold smug­gling mixed with milk pow­der: Huge gold hunt at Kan­nur airport

You may like this video also

Exit mobile version