Site iconSite icon Janayugom Online

സ്വര്‍ണക്കടത്ത് :ശശി തരൂര്‍ എംപിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍ 500 ഗ്രാം സ്വർണവുമായാണ് ശശി തരൂർ എംപിയുടെ പിഎ ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ടു പേർ കസ്റ്റംസിന്റെ പിടിയിലായത്.

വിദേശത്തുനിന്നെത്തിയ ആളുടെ പക്കൽനിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി പറഞ്ഞു.

തന്റെ സ്റ്റാഫിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ശിവകുമാറിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് തരൂർ എക്സിൽ കുറിച്ചു.72കാരനും വൃക്കരോഗിയുമായ ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്നും തരൂർ പറഞ്ഞു. 

Eng­lish Summary:
Gold smug­gling: Shashi Tha­roor MP’s per­son­al assis­tant arrested

You may also like this video:

Exit mobile version