Site iconSite icon Janayugom Online

കോണ്ടത്തിനുള്ളില്‍ 54 ലക്ഷം രൂപയുടെ സ്വര്‍ണം; മലപ്പുറം സ്വദേശി അറസ്റ്റില്‍

തൃശൂരില്‍ കോണ്ടത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണം റെയില്‍വേ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠന്‍ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്സ്പ്രസില്‍ കോണ്ടത്തിനുള്ളില്‍ ദ്രവരൂപത്തിലാക്കിയായിരുന്നു സ്വര്‍ണം കടത്തിയത്. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിച്ച സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സാണ് പിടികൂടിയത്. ഒരു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചതെന്ന് ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry; Gold worth Rs 54 lakh in liq­uid form inside the con­dom; A native of Malap­pu­ram was arrested
You may also like this video

Exit mobile version