Site icon Janayugom Online

യൂട്യൂബിന് പിന്നാലെ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് പരസ്യ വരുമാനത്തില്‍ വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍

റഷ്യ ഉക്രെയ്ന്‍ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള്‍ ബഹിഷ്‌ക്കരിച്ചത്. ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. ഇതിനുമുമ്പായി റഷ്യന്‍ ചാനലുകളുടെ പരസ്യവരുമാനം യൂട്യൂബ് നിര്‍ത്തിവച്ചിരുന്നു. അതേസമയം ഫേസ്ബുക്കും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Eng­lish Summary:Google also boy­cotted Russia
You may also like this video

Exit mobile version