Site iconSite icon Janayugom Online

ഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍: മാതൃകമ്പനി ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടും

ഗൂഗിളിന്റെ മാതൃ കമ്പനിയായ ‘ആൽഫബെറ്റ് ഇൻക്’ 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി പങ്കുവെച്ച സ്റ്റാഫ് മെമ്മോയിലാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ ഇക്കാര്യം അറിയിച്ചത്. പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ആഭ്യന്തര മെമ്മോയിൽ പറയുന്നു.

എതിരാളികളായ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ 10,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നടപടി. മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികൾക്ക് പിന്നാലെയാണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്കും ആയിരക്കണക്കിന് കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നത്. പിരിച്ചുവിടൽ തീരുമാനം ലോകമെമ്പാടുമുള്ള കമ്പനിയുടെ ജീവനക്കാരെ ബാധിക്കുമെങ്കിലും അമേരിക്കൻ ജീവനക്കാരെ ആയിരിക്കും ആദ്യം ബാധിക്കുക.

Eng­lish Sum­ma­ry: Google CEO Sun­dar Pichai announces 12,000 job cuts
You may also like this video

Exit mobile version