Site iconSite icon Janayugom Online

നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ​ഗൂ​ഗിൾ; ഒരു സെക്കൻഡിൽ 10 ചിത്രങ്ങൾ വരെ സൃഷ്ടിക്കും

ഗൂഗിളിൻ്റെ എ ഐ ഇമേജ് ജനറേഷൻ ടൂളായ നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നാനോ ബനാന 2 എന്ന ഈ പുതിയ പതിപ്പ് പഴയതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഗൂഗിൾ ഡീപ്മൈൻഡിന്റെ ജെമിനി എ ഐ സീരീസിന്റെ ഭാഗമായ ഈ ഇമേജ് ജനറേഷൻ മോഡൽ ഈ വർഷം വൈറലായിരുന്നു. നാനോ ബനാന 2 വേരിയന്റ് ജെമിനി 3.0 പ്രോ അല്ലെങ്കിൽ ജെമിനി 2.5 ഫ്ലാഷ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 

പുതിയ പതിപ്പ് തനിയെ കുറവുകൾ പരിഹരിക്കാൻ പ്രാപ്തമുള്ളതും, കൂടുതൽ ആസ്പെക്ട് റേഷ്യോകളിൽ ചിത്രങ്ങൾ ജനറേറ്റ് ചെയ്യുന്നതുമായിരിക്കും. പുതിയ പതിപ്പിൽ 1–2 സെക്കൻഡിനുള്ളിൽ 10 ചിത്രങ്ങൾ വരെ ജനറേറ്റ് ചെയ്യാൻ കഴിയും. ഫോട്ടോഷോപ്പിനെ പോലും വെല്ലുവിളിക്കുന്ന എഡിറ്റിംഗ് കഴിവുകൾ, റിയലിസം, വേഗത ഇതെല്ലാം ക്രിയേറ്റർമാർക്ക് വലിയ ഗെയിം ചേഞ്ചറാണ്. ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ സൃഷ്ടിക്കാനും, നിലവിലുള്ള ഫോട്ടോകൾ എഡിറ്റ് ചെയ്യാനും നാനോ ബനാന ടൂൾ സഹായിക്കുന്നു. ഓപ്പൺ എഐയുടെ ഡാൾ‑ഇ, മിഡ്‌ജേർണി എന്നിവയെ പിന്നിലാക്കാനുള്ള ഗൂഗിളിന്റെ ശക്തമായ ശ്രമമാണിത്. നാനോ ബനാന 2ൻ്റെ ലീക്ക് ചെയ്ത ചിത്രങ്ങളും പ്രിവ്യൂകളും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Exit mobile version