Site iconSite icon Janayugom Online

ഇന്ത്യയിലെ 2.9 ദശലക്ഷം പരസ്യ അക്കൗണ്ടുകൾ നീക്കം ചെയ്ത് ഗൂഗിൾ

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 2.9 ദശലക്ഷം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 247.4 ദശലക്ഷം പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്തെന്ന് ഗൂഗിൾ. ആഗോളതലത്തിൽ 39.2 ദശലക്ഷത്തിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 500 കോടി പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്തു. ഗൂഗിൾ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിൾ പുതുതായി കൊണ്ടുവന്ന അൻപതിൽ അധികം മാറ്റങ്ങൾ വഴി നിയമവിരുദ്ധമായ പണമിടപാട് പോലുള്ള തട്ടിപ്പുകൾ പെട്ടെന്നു മനസ്സിലാക്കാൻ സഹായിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഐ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് ഉൾപ്പെടെയുള്ള പുതിയ തട്ടിപ്പുകൾ പ്രതിരോധിക്കാൻ കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നൂറിലധികം വരുന്ന വിദഗ്ധരുടെ ഒരു സംഘം പ്രവർത്തിക്കുന്നതായും ഗൂഗിൾ അറിയിച്ചു. 

Exit mobile version