Site icon Janayugom Online

ഗൂഗിള്‍ സ്‌റ്റോറേജ് 15 ജിബിക്ക് പകരം 1000 ജിബിയാകുന്നു

ഗൂഗിള്‍ സ്റ്റോറേജിലെ ഡാറ്റകള്‍ നിറഞ്ഞെന്ന നോട്ടിഫിക്കേഷന്‍വരാന്‍ ഇനി വൈകും. ഗൂഗിളിന്റെ വ്യക്തിഗത വര്‍ക്ക്‌സ്‌പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജിബിയില്‍നിന്ന് ഒരു ടെറാബൈറ്റ് (1000 ജിബി) ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ജിമെയില്‍, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്‌സ്, ഗൂഗിള്‍ കലണ്ടര്‍, മീറ്റ്, ചാറ്റ്‌സ്, ഓഫീസ് സ്യൂട്ട് എന്നിവയടങ്ങിയ പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ്.

സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിക്കുന്നതോടെ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ സ്ഥലമില്ലാത്ത പ്രശ്‌നമുണ്ടാകില്ല. മാല്‍വേര്‍, സ്പാം, റാന്‍സംവേര്‍ ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷ, പലവ്യക്തികള്‍ക്ക് ഒരേസമയം സന്ദേശം അയക്കാന്‍ കഴിയുന്ന മെയില്‍മെര്‍ജ് സംവിധാനം എന്നിവയും പുതുതായി ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

Eng­lish sum­ma­ry; google Stor­age gets 1000GB instead of 15GB

You may also like this video;

Exit mobile version