Site iconSite icon Janayugom Online

ജോലി വെട്ടികുറക്കാന്‍ ഗൂഗിള്‍; ആൻഡ്രോയിഡ്, പിക്സൽ, ക്രോം വിഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

നൂറുകണക്കിന് തൊഴിലാളികളെ ഗൂഗിള്‍ പിരിച്ചുവിട്ടു. ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ എന്നീ യുണിറ്റുകളിൽ നിന്ന് ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്. ജനുവരിയിൽ ഈ യൂണിറ്റിലെ ജോലിക്കാർക്ക് വോളന്‍ററി എക്സിറ്റ് ഓഫർ നൽകിയതിന് ശേഷമാണ് ലേ ഓഫ് നടത്തിയത്. 

ഫെബ്രുവരിയിൽ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിലും ലേ ഓഫുകൾ നടന്നിരുന്നെങ്കിലും ചില ടീമുകളെ മാത്രമായിരുന്നു ഇത് ബാധിച്ചത്. 2023 ജനുവരിയിൽ ഗൂഗിള്‍ 12,000 തൊഴിലുകൾ ഒഴിവാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ആഗോളതലത്തിൽ മൊത്തം തൊഴിൽ ശക്തിയുടെ ആറ് ശതമാനമാണ്. ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം മൈക്രോസോഫ്റ്റിലും ഇത്തരത്തിൽ പിരിച്ചുവിടൽ സാധ്യതയുണ്ട്. 

Exit mobile version