Site iconSite icon Janayugom Online

ഗൂഗിളും പിരിച്ചുവിടലിലേക്ക്: പതിനായിരംപേര്‍ക്ക് ജോലി നഷ്ടമായേക്കും

ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പുതിയ റാങ്കിങ്, പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തനാണ് പദ്ധതി. ഏകദേശം ആറ് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.

2023ന്റെ തുടക്കത്തോടെ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടും. പുതിയ പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റം അനുസരിച്ചായിരിക്കും പിരിച്ചുവിടല്‍. എന്നാല്‍ പിരിച്ചുവിടല്‍ ആല്‍ഫബെറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പിരിച്ചുവിടലുകളെ കുറിച്ച് സൂചന നല്‍കിയിരുന്നു. കമ്പനിയിൽ ജീവനക്കാർ കൂടുതലാണെന്നും എന്നാൽ ഉൽപാദനക്ഷമത താഴോട്ട് പോയെന്നും പിച്ചെ സൂചിപ്പിച്ചിരുന്നു. 2022 രണ്ടാം പാദം വരുമാനത്തിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതിലും വൻ നഷ്ടമാണ് ആല്‍ഫബെറ്റ് നേരിട്ടത്.

Eng­lish Sum­ma­ry: Google try­ing To Fire 10,000 Employees
You may also like this video

Exit mobile version