Site iconSite icon Janayugom Online

ഇന്ത്യാ ഗവൺമെന്റ് ഇസ്രായേലുമായി ഉണ്ടാക്കിയ ആയുധ കരാർ ഉടൻ പിൻവലിക്കണം: അഡ്വ. വി ബി ബിനു

ഇന്ത്യാ ഗവൺമെന്റ് ഇസ്രായേലുമായി ഉണ്ടാക്കിയ ആയുധ കരാർ ഉടൻ പിൻവലിണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു. ഇസ്രായേൽ ജൂൺ 12ന് ഇറാനിനു മേലെ ഏകപക്ഷീയമായ യുദ്ധം പ്രഖ്യാപിച്ചു. കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി നിരപരാധികളായ പലസ്തീൻ ജനതയെ കൊന്നൊടുക്കുകയാണ്. എല്ലാ മനുഷ്യാവകാശ ലംഘനങ്ങളുടെയും പര്യായമായി മാറിയ ഇസ്രയേലുമായിട്ടുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും അഡ്വ. വി ബി ബിനു ആവശ്യപ്പെട്ടു.

സിപിഐ ദേശവ്യാപകമായി നടത്തുന്ന യുദ്ധവിരുദ്ധ റാലിയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി പി എസ് സുനില്‍ അധ്യക്ഷത വഹിച്ചു. എം ജി ശേഖരൻ സ്വാഗതം ആശംസിച്ചു. ബാബു കെ ജോർജ്, ഇ കെ മുജീബ്, കെ ശ്രീകുമാർ, ഷമ്മാസ് ലത്തീഫ് , പി എസ് ബാബു, കെ എസ് രാജു, കെ ഐ നൗഷാദ്, കെ എസ് നൗഷാദ് എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ റാലിക്ക് ഓമനാ രമേശ്, മിനിമോൾ ബിജു, ജോസ് മാത്യു, കെ എം പ്രശാന്ത്, സി എസ് സജി, റ്റി സി ഷാജി, ഷാജി ജോസഫ്, വി വി ജോസ്, രതീഷ് പി എസ്, ആർ രതീഷ്, വി വി ജോസ്, എം ആർ സോമൻ, പി പി രാധാകൃഷ്ണൻ, പി കെ മോഹനൻ, കെ കെ സഞ്ജു, മനാഫ്, നൗഫൽ ഖാൻ എന്നിവർ നേതൃത്വം നൽകി.

കടുത്തുരുത്തി: സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി പിജി ത്രിഗുണസൻ ഉദ്ഘാടനം ചെയ്തു. ടി എം സാൻ, കെ കെ രാമഭദ്രൻ, എ എന്‍ ബാലകൃഷ്ണൻ, ജയിംസ് തോമസ്, വിനോദ്, നന്ദു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
മുണ്ടക്കയം: സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ റാലി പാർട്ടി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് നടന്നു. സംസ്ഥാന കൗൺസിൽ അംഗം ഒപിഎ സലാം ഉദ്ഘാടനം ചെയ്തു. വിനീത് പനമൂട്ടിൽ അധ്യക്ഷത വഹിച്ചു. ശുഭേഷ് സുധാകരൻ, വിജെ കുര്യാക്കോസ്, ടിആർ രാജേഷ് എന്നിവർ സംസാരിച്ചു. വിപി സുഗതൻ, ടിപി റഷീദ്, വിഎൻ വിനോദ്, പികെ അപ്പുക്കുട്ടൻ, സുലോചന സുരേഷ്, സകെ സന്തോഷ് കുമാർ, ജസ്മി മുരളി, അജിതാമോള്‍ പി സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version