Site icon Janayugom Online

ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രശസ്തരുടെ ജന്മദിനാഘോഷം വേണ്ട; നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രശസ്തര്‍ ജന്മദിനമാഘോഷിക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളുടെ മനസികവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

ഇത് സംബന്ധിച്ച് ശിശു സംരക്ഷണ സമിതി ഉത്തരവിറക്കി. സിനിമ താരങ്ങള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരായിരുന്നു ജന്മദിനത്തിന് കേക്കു മുറിക്കാന്‍ പതിവായി ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിയിരുന്നത്.

തെരുവില്‍ ഉപേക്ഷിക്കപെട്ടവരും ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുമായ കുട്ടികള്‍, ബാലവേല, ബാലവിവാഹം എന്നീ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തുടങ്ങിയവരാണ് ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നത്.
eng­lish summary;Government of Kar­nata­ka impos­es ban in birth­day cel­e­bra­tion at child­care centers
you may also like this video;

Exit mobile version