ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രശസ്തര്‍ ജന്മദിനമാഘോഷിക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളുടെ മനസികവളര്ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
ഇത് സംബന്ധിച്ച് ശിശു സംരക്ഷണ സമിതി ഉത്തരവിറക്കി. സിനിമ താരങ്ങള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരായിരുന്നു ജന്മദിനത്തിന് കേക്കു മുറിക്കാന്‍ പതിവായി ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിയിരുന്നത്.
തെരുവില്‍ ഉപേക്ഷിക്കപെട്ടവരും ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുമായ കുട്ടികള്‍, ബാലവേല, ബാലവിവാഹം എന്നീ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തുടങ്ങിയവരാണ് ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നത്.
english summary;Government of Karnataka imposes ban in birthday celebration at childcare centers
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.