Site iconSite icon Janayugom Online

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന; സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കും

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കും. അടുത്ത മാസം 11ന് വൈകീട്ട് 3 മണിക്ക് ഡര്‍ബാര്‍ ഹാളില്‍ യോഗം നടക്കുമെന്നും അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി മെയില്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഭരണപരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്. മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയമെന്ന ഉപാധി വെച്ചതോടെ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.

Exit mobile version