കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംരക്ഷിക്കുവാനുള്ള നടപടി ഉണ്ടാകണമെന്നും ആന്ധ്ര‑ഹരിയാന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതുപോലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പൂര്‍ണമാക്കിയും കാര്യക്ഷമമാക്കിയും മുന്നോട്ടു കൊണ്ടുപോകാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങളുടെ പൊതുയാത്രാ സംവിധാനമായ കെഎസ്ആര്‍ടിസി ഗൗരവതരമായ വെല്ലുവിളികള്‍ നേരിടുകയാണ്. സ്വകാര്യമേഖലയുടെ അനിയന്ത്രിതമായ കടന്നു കയറ്റവും കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിയും അതിന്റെ അനുബന്ധമായി വന്ന അഗ്രഗേറ്റര്‍ പോളിസിയും മെട്രൊപൊളിറ്റന്‍ ട്രാന്‍സിസ്റ്റ് അതോറിറ്റി നിയമവും ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന നിലയില്‍ കേന്ദ്രം ഡീസലിനു വരുത്തിയ അധിക നികുതിയും കോവിഡാനന്തര കാലത്ത് പൊതു യാത്രയോടുള്ള വിമുഖതയും എല്ലാം തകര്‍ച്ചക്ക് കാരണമാകുന്നു.
മാനേജ്‌മെന്റ് നടപ്പിലാക്കി വരുന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ അശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്കതും ഇടതുബദലിനു വിരുദ്ധമാണ്. ഇക്കാരണങ്ങളാല്‍ ലാഭകേന്ദ്രീകൃതമാക്കാന്‍ നടപ്പിലാക്കിയ നയങ്ങളെല്ലാം പൊതുയാത്രാ സംവിധാനത്തെ പുറകോട്ടു തള്ളാനാണ് ഇടയാക്കിയത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലൂടെ രൂപപ്പെട്ടുവന്ന പ്രതിസന്ധിയുടെയും 1965 മുതല്‍ ഉണ്ടായി വന്ന കടബാധ്യതയുടെയും പാപഭാരം മുഴുവന്‍ തൊഴിലാളികളും പെന്‍ഷന്‍കാരുമാണ് ഏറ്റെടുക്കേണ്ടി വരുന്നത്.
സേവനമേഖലയായി പ്രവര്‍ത്തിക്കേണ്ടി വരുകയും വ്യവസായമായി കണക്കില്‍പ്പെടുത്തുകയും ചെയ്യുന്ന രീതി ശരിയായതല്ലെന്നും ആരോഗ്യ‑വിദ്യാഭ്യാസ മേഖലകളെപ്പോലെ കാണണമെന്നും സമ്മേളനം വ്യക്തമാക്കി.
English summary; Government should take over KSRTC employees and pensioners
you may also like this video: