Site iconSite icon Janayugom Online

ശബരിമലയിലെ സർക്കാർ നിലപാട്; എൻ എസ് എസ് പറഞ്ഞത് ശരിയെന്ന് വെള്ളാപ്പള്ളി

ശബരിമലയിലെ സർക്കാർ നിലപാടുമായി ബന്ധപ്പെട്ട് എൻഎസ്എസ് പറഞ്ഞത് ശരിയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ല. വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില്‍ പിന്തുന്ന നൽകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീപ്രവേശനം പാടില്ലെന്നുമാണ് എന്‍എസ്എസ് പറയുന്നത്. ഞങ്ങളും അത് തന്നെയാണ് പറയുന്നത്.

 

ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് ഞങ്ങളുടേയും നിലപാട് എന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു. കൂടാതെ എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. ശബരിമലയില്‍ എന്‍എസ്എസ് എടുത്ത നിലപാടിനോട് എസ്എന്‍ഡിപിക്കും യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version