Site iconSite icon Janayugom Online

സാമൂഹ്യ സുരക്ഷപെന്‍ഷന്‍ തട്ടിപ്പില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തട്ടിപ്പില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. പെന്‍ഷന്‍തട്ടിയ ആറ് ജീവനക്കാരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി.

പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെയുള്ളവർക്കെതിരെയാണ് പെൻഷൻ തട്ടിപ്പിൽ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.അനധികൃതമായി ഇവർ കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി പെൻഷൻ വാങ്ങുന്നു എന്നായിരുന്നു ധന വകുപ്പ് മുൻപ് കണ്ടെത്തിയത്.

Exit mobile version