15 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സർക്കാര്‍ അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ രാമനാഥപുരത്താണ് സംഭവം. 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. സ്കൂളിൽ ശിശു സംരക്ഷണ സമിതി നടത്തിയ ബോധവല്‍ക്കരണ പരിപാടിക്ക് ശേഷമായിരുന്നു ഇവരുടെ പരാതി. രണ്ട് അധ്യാപകർക്കെതിരെയാണ് വിദ്യാർത്ഥിനികള്‍ പരാതി നല്‍കിയത്. ഒരാൾ ഒളിവിലാണ്.
ക്ലാസെടുക്കുന്നതിനിടെ അധ്യാപകർ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുമെന്നും മോശമായ രീതിയിൽ തങ്ങളെ സ്പർശിക്കുമെന്നും സ്കൂൾ സമയം അവസാനിച്ചതിനു ശേഷം തങ്ങളെ ഫോൺ വിളിക്കുമെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയുകയായിരുന്നു. ഒളിവില്‍ പോയ അധ്യാപകനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
english summary; Government teacher arrested for sexually harassing students
you may also like this video;