Site iconSite icon Janayugom Online

തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; മയക്കുമരുന്ന് കേസിൽ ഇനി പരോള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍

jailjail

പരോളിലിറങ്ങിയതിനുശേഷവും പ്രതികള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍. പുതുക്കിയ ചട്ടങ്ങള്‍പ്രകാരം മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വർധനയ്ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഇക്കാര്യം കണക്കിലെടുത്താണ് അത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് അവസാനിക്കുംവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിച്ചത്. നേരത്തെയും മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് സാധാരണ പരോളും അടിയന്തര പരോളും അനുവദിച്ചിരുന്നില്ല. തടവുകാരിൽ ചിലർ കോടതിയെ സമീപിച്ചതോടെയാണ് സാധാരണ അവധിയും അടിയന്തര അവധിയും നൽകി തുടങ്ങിയത്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Gov­ern­ment will no longer grant parole in drug cases

You may also like this video

Exit mobile version