വാക്സിനെടുക്കുന്നവര്‍ക്ക് വിലമതിക്കുന്ന സമ്മാനങ്ങളുമായി ബിഹാര്‍ സര്‍ക്കാര്‍. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെയാണ് വാക്സിനെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ടിവി , റഫ്രിജറേറ്റര്‍ എന്നീ സമ്മാനങ്ങളാണ് വാക്സിനെടുക്കുന്നവരെ കാത്തിരിക്കുന്നത്. ബിഹാര്‍ ആരോഗ്യ മന്ത്രി മംഗല്‍ പാണ്ടെയാണ് ഈ വിവരം അറിയിച്ചത്.
സംസ്ഥാനത്തെ വാക്സിനേഷൻ ഡ്രൈവ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനൊരു സംരംഭവുമായി ബിഹാര്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഓരോ ബ്ലോക്കുകളിലും ഒരാൾക്ക് ബമ്പർ സമ്മാനത്തിന് അർഹതയുണ്ടാകുമെന്നും 10 പേർക്ക് ഡിസംബർ 31 വരെ ആഴ്ചതോറും പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കുമെന്നും പാണ്ടെ കൂട്ടിച്ചേർത്തു. ബിഹാറില്‍ രണ്ടാം ഡോസ് വാക്സിനേഷനില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
english summary; Government with gifts for those who get vaccinated
you may also like this video ;