Site iconSite icon Janayugom Online

കേരളത്തിൽ ഇരുപത് ലക്ഷം തൊഴിൽ സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ ഇടതുപക്ഷ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് കേരളത്തിൽ ഇരുപത് ലക്ഷം യുവ ജനങ്ങൾക്ക് തൊഴിൽ സൃഷ്ടിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് വിദ്യാഭ്യാസ — തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോന്നിയിൽ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന് കീഴിൽ ആരംഭിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആണ് ഈ സംരംഭം ആരംഭിച്ചത്. കേരളത്തിൽ നിലവിലുള്ള ഐ ടി കോഴ്‌സുകൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. എന്നാൽ ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഇതിന് മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്നില്ല. അതിനാൽ തന്നെ പുതിയ ഒരു കോഴ്സ് സംസ്ഥാന സർക്കാർ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. 

നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി യുവ ജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിച്ച് അവസരങ്ങൾ നേടി എടുക്കുന്നതിന് യുവ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇത്തരത്തിൽ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് എന്നും ഠേഅഹം കൂട്ടി ചേർത്തു. അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.ജില്ലാ കലക്റ്റർ എസ് പ്രേംകൃഷ്ണൻ ഐ എ എസ്,കേസ് സി ഓ ഓ വിനോദ് റ്റി വി,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് എം വി അമ്പിളി,പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള,കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്,മായാലപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് പ്രീജ പി നായർ, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ്,അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്,പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്,കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി,ബ്ലോക്ക് അംഗം തുളസീ മണിയമ്മ,എ ദീപകുമാർ,അനൂപ് ആർ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Gov­ern­men­t’s tar­get for 20 lakh jobs in Ker­ala: Min­is­ter V Sivankutty

You may also like this video

Exit mobile version