ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിൻഡിക്കെറ്റ് തീരുമാനം സസ്പെൻ്റ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദാക്കി. ജസ്റ്റീസ് സതീഷ് നൈനാൻ്റേതാണ് ഉത്തരവ്.
കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ്ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്പെൻഡ് ചെയ്തത്.വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി,
ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവര്‍ണര്‍ തടഞ്ഞിരുന്നു. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ നിലപാട് സ്വീകരിച്ചിരുന്നത്.
English Summary:
Governor Arif Muhammad Khan hits back from High Court
You may also like this video: