Site iconSite icon Janayugom Online

ചാന്‍സലര്‍ബില്ലില്‍ നിയമോപദേശംതേടി ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്‍

arif muhammad khanarif muhammad khan

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്.ജനുവരി മൂന്നിന് ഗവർണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടി സ്വീകരിക്കും.14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ.
ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്​ മാറ്റാനുള്ള ബിൽ സര്‍ക്കാര്‍ ഗവർണർക്ക്​ സമർപ്പിച്ചു. ഡിസംബർ 13ന്​ നിയമസഭ പാസാക്കിയ ബിൽ 10​ ദിവസത്തിനു​ ശേഷമാണ്​ രാജ്ഭവനിലെത്തിയത്​.

സർക്കാറും ഗവർണറും തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നത്​ ഈ വിഷയത്തിലാണ്​. സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുന്നതിനായി സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനാണ് സർക്കാർ പുതിയ നിയമനിര്‍മാണം കൊണ്ടുവന്നത്. ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരായിരിക്കും സമിതി അംഗങ്ങള്‍.കേരള, എംജി, കൊച്ചി, കലിക്കറ്റ്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള, കേരള ഡിജിറ്റല്‍, ശ്രീനാരായണഗുരു ഓപ്പണ്‍, കേരള കാര്‍ഷിക, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ, എപിജെ അബ്ദുള്‍കലാം സര്‍വകലാശാലകളുടെ നിയമങ്ങളിലാണ് ഭേദഗതി.

ചാന്‍സലര്‍ക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങള്‍ ഉണ്ടായാല്‍ ചുമതലകളില്‍നിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആള്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം.

നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. 14 സർവകലാശാലകൾക്കും കൂടി ഒറ്റ ചാൻസലർ മതിയെന്ന ഭേദഗതിയുമായി പ്രതിപക്ഷം രംഗത്തെത്തി. ഗവർണർക്കെതിരെ പ്രതിപക്ഷത്തു നിന്നും മുസ്ലീലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രൂക്ഷ വിമർശനം ഉന്നയിച്ചു. വിമർശനങ്ങൾക്കിടയിലും പ്രതിപക്ഷം ബിൽ അംഗീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു

Eng­lish Summary:
Gov­er­nor Arif Muham­mad Khan seeks legal advice on Chan­cel­lor’s Bill

You may also like this video:

Exit mobile version