Site icon Janayugom Online

ജിഎസ്ടി നിയമഭേദഗതി : ഓര്‍ഡിനന്‍സിന് അംഗീകാരം

governor

ജിഎസ്‌ടി നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഒരാഴ്ച മുമ്പ് രാജ്ഭവനിലേക്ക് നല്‍കിയ ഓര്‍ഡിനന്‍സില്‍ ഇന്നലെയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക് ജിഎസ്‌ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തിയാണ് സംസ്ഥാന ജിഎസ്‌ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവന്നത്. ഡിസംബര്‍ ആറിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

അമ്പതാമത് ജിഎസ്‌ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടെയുള്ളവയ്ക്ക് 28 ശതമാനം ജിഎസ്‌ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്‌ടി നിയമത്തിൽ കൊണ്ടുവന്നത്. ഭേദഗതികൾക്ക് 2023 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യമുണ്ടായിരിക്കും.

Eng­lish Sum­ma­ry: gov­er­nor arif signed an ordinance
You may also like this video

Exit mobile version