കാലിക്കറ്റ് സർവകലാശാലയിലെ പരിപാടിയില്‍ ആര്‍എസ്എസ് നേതാവ് വി ഡി സവര്‍ക്കറെ പ്രകീര്‍ത്തിച്ച് രാജേന്ദ്ര വിശ്വനാഥ് അർലേക്കര്‍. കേരളത്തിലെ കാമ്പസുകളിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രഖ്യാപനം സർവകലാശാലാ സെനറ്റിൽ നിർവഹിക്കുന്നതിനിടെയാണ് ഗവർണർ സവര്‍ക്കറെ പുകഴ്ത്തിയത്.
സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘സർവകലാശാലയിലേക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു. ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല എന്നായിരുന്നു ബാനർ. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യശത്രു ആകുന്നത് ? രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കർ’ എന്നായിരുന്നു അര്‍ലേക്കറുടെ പ്രസംഗം. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള പ്രതിഷേധ സൂചകമായി നേരത്തേ എസ് എഫ്ഐ സ്ഥാപിച്ച ബാനര്‍ ശ്രദ്ധയില്‍പ്പെട്ടതാണ് ഗവർണറെ അസ്വസ്ഥനാക്കിയത്.
സര്‍വകലാശാലയില്‍ സവർക്കറെ പ്രകീര്‍ത്തിച്ച് ഗവർണർ അര്‍ലേക്കര്‍
