Site iconSite icon Janayugom Online

മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ല: കാനം രാജേന്ദ്രൻ

തന്നെ അധിക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം തെറിപ്പിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ഭരണഘടന പറയുന്നത് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഭരണഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഗവർണറുടെ പരാമർശത്തെ വളരെ ഗൗരവമായി ആലോചിക്കേണ്ടതാണ്. ജനാധിപത്യം നിലവിൽ വന്ന് കുറച്ചുകാലമായതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ അന്തസിനെ ബാധിക്കുന്ന പ്രസ്താവനകള്‍‍ മന്ത്രിമാരുള്‍പ്പെടെ ആരും നടത്താന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ മന്ത്രിമാരുടെ പദവി റദ്ദാക്കുമെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ട്വിറ്ററിലൂടെയുള്ള മുന്നറിയിപ്പ്.

Eng­lish Sum­ma­ry: Gov­er­nor has no pow­er to can­cel min­is­te­r­i­al post: Kanam Rajendran
You may also like this video

YouTube video player
Exit mobile version