Site iconSite icon Janayugom Online

ഗവര്‍ണര്‍ ക്യാംപസുകളെ കാവിവത്ക്കരിക്കുന്നു; എംവി ഗോവിന്ദന്‍

ഗവര്‍ണര്‍ ക്യാംപസുകളെ കാവിവത്കരിക്കാനും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാനുമാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാത്തിനെയും ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ആര്‍എസ്സ്എസ്സ് കാവിവത്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലപാട് എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട്.
ആദ്യം യുഡിഎഫുകാരെ ചില സംഘപരിവാര്‍ വിഭാഗങ്ങള്‍ക്കൊപ്പം ഇത്തരം പോസ്റ്ററുകളില്‍ ഗവര്‍ണര്‍ നിയമിച്ചിരുന്നു. അത് അവര്‍ക്ക് വലിയ സന്തോഷമാകുകയും ചെയ്തിരുന്നു. ഇടത്പക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരേയും പുരോഗമന സമീപനങ്ങള്‍ ഉള്ളവരെയും ഒഴിവാക്കി ആര്‍എസ്സ്എസ്സ്കാരെ കൂടാതെ തങ്ങളെയും പരിഗണിക്കുന്നുണ്ടെന്നായിരുന്നു യുഡിഎഫിന്‍റെ ധാരണ.ആ ധാരണ അവര്‍ക്കിപ്പോഴും ഉണ്ടോയെന്നും ഈ നിലപാടിനോട് അവര്‍ക്കുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കാവിവത്കരണത്തിന്റെ ഭാഗമായി ഗവര്‍ണര്‍ നടത്തുന്ന നടപടികളെ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളും കോളേജുകളും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും എല്ലാം മതനിരപേക്ഷ ഇന്ത്യയോട് താല്‍പര്യമുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുന്നതിനുള്ള ശക്തമായ സമരങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അത് കേവലം പത്രസമ്മേളനത്തില്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version