Site iconSite icon Janayugom Online

വൈസ് ചാന്‍സലര്‍മാര്‍ക്ക് ഷോക്കോസ് നോട്ടീസ് അയച്ച് ഗവര്‍ണര്‍: ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യം

രാജി വയ്ക്കണമെന്ന ആവശ്യം തള്ളിയ വൈസ് ചാനസല്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ വിശദീകരിക്കണമെന്നും നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്നും നോട്ടീസിലുണ്ട്. രാജിവെക്കാനാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ച സര്‍വകലാശാല വി സിമാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്ന് രാജ്ഭവന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പിറകെയാണ് രാജിക്ക് തയ്യാറാകാത്ത വി സിമാര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, വാർത്താസമ്മേളനത്തിൽ വീണ്ടും കണ്ണൂർ സംഭവം ഗവർണർ ആവർത്തിച്ചു. കണ്ണൂർ വി സി ഗൂഢാലോചനക്കാരാണെന്ന് ഗവർണർ ആരോപിച്ചു. വിസിയെ ക്രിമിനൽ എന്ന് വിളിച്ചത് തെറ്റല്ലായെന്നും ചെപ്പടിവിദ്യയ്ക്ക് പിപ്പിടി വിദ്യയാണ് നല്ലതെന്നും ഓണംഘോഷയാത്രയിൽ തന്നെ ആരും ക്ഷണിച്ചില്ല അതിന്റെ ന്യായീകരണം എന്താണെന്നും ഗവർണർ ചോദിച്ചു.

Eng­lish Sum­ma­ry: Gov­er­nor sends show-cause notice to Vice-Chan­cel­lor: Demands reply with­in a week

You may like this video also

Exit mobile version