Site iconSite icon Janayugom Online

ഭരണഘടനയെക്കാൾ വലുതാണോ വിചാരധാര എന്ന് ഗവർണർ വ്യക്തമാക്കണം: സിപിഐ

രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കണമെന്ന പിടിവാശിയിൽ നിന്നും കേരള ഗവർണർ പിന്മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഗവർണറെ നയിക്കേണ്ടത് ഭരണഘടനയാണ്, ‘വിചാരധാര’യല്ല. അതു മറന്നുകൊണ്ട് ആർഎസ്എസ് സ്വയംസേവകനെ പോലെ ഗവർണർ പദവിയിലിരിക്കുന്ന ആൾ അടിക്കടി പെരുമാറുന്നത് ഭരണഘടനയോടും സംസ്ഥാനത്തെ ജനങ്ങളോടും ഉള്ള യുദ്ധപ്രഖ്യാപനമാണ്. 

അതുകൊണ്ടാണ് മന്ത്രിമാരായ പി പ്രസാദിനും വി ശിവൻകുട്ടിക്കും രാജ് ഭവനിലെ പരിപാടിയിൽ നിന്നും പിന്മാറേണ്ടിവന്നത്. തലയിൽ സ്വർണകിരീടവും അരയിൽ അരപ്പട്ടയും കയ്യിൽ ആർഎസ്എസ് കൊടിയുമേന്തിയ ഭാരതമാതാവിനെ ഇന്ത്യയ്ക്കറിയില്ല. ആർഎസ്എസ് ഭാരത മാതാവിന്റെ പശ്ചാത്തലത്തിലുള്ള ഭൂപടം തീർച്ചയായും ഇന്ത്യയുടേതല്ല. ആ ഭൂപടത്തെ മഹത്വവൽക്കരിക്കുന്ന ഗവർണർ ദേശീയ ചിഹ്നങ്ങൾ സംബന്ധിച്ച ഭരണഘടനാ പ്രമാണങ്ങൾ നിരന്തരം ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Exit mobile version