കെറ്റിയു-ഡിജിറ്റല്‍ സര്‍വകലാശാല നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി. ഗവര്‍ണറുടെ ലിസ്റ്റ് കോടതി അംഗീകരിച്ചില്ല. ഒരു പേരുമാത്രം നല്‍കാന്‍ സുധാന്‍ ശു ധൂലിയ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. പേര് സീല്‍ വെച്ച കവറില്‍ സമര്‍പ്പിക്കണം. വ്യാഴാഴ്തക്കകം പേരു നല്‍കണമന്നും കോടതി പറഞു.
സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ ജെ ബി പര്‍ദേവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഗവർണറും സർക്കാരും സമവായത്തിൽ എത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സമവായത്തിൽ എത്തിയില്ലെങ്കിൽ നിയമനം സുപ്രീംകോടതി നടത്തും എന്നായിരുന്നു മുന്നറിയിപ്പ്.

