സനാതനധര്‍മ്മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്കളുകള്‍ സ്ഥാപിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വരും തലമുറയെ സനാതന ധര്‍മ്മം പഠിപ്പിക്കണം. ജമ്മുകശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സനാതനധര്‍മ്മത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുതെരുവിലെ പശുക്കള്‍ക്ക് ഗോശാലകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ഒരുപാട് സഹായം ലഭിക്കും. ഇവ നിര്‍മിക്കാന്‍ ക്ഷേത്ര ദേവസ്വങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിലായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ വിവാദ പരാമര്‍ശങ്ങൾ.

