Site iconSite icon Janayugom Online

‘ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നിലപാടുകൾ, മാധ്യമങ്ങൾ മഹത്വവൽക്കരിക്കുന്നു’; വിമർശനവുമായി എം വി ഗോവിന്ദൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത് ഭരണഘടനാ വിരുദ്ധ നിലപാടുകൾ ആയിരുന്നെന്നും മാധ്യമങ്ങൾ ഇതിനെ മഹത്വവൽക്കരിച്ചെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്.

അതിനു പകരം നിയമസഭ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകാതിരിക്കുന്നത് പോലുള്ള കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള സമീപനമാണ് ഗവർണർ സ്വീകരിച്ചത്. പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിച്ച് സര്‍ക്കാരുമായി ഒത്തുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഗവര്‍ണറെ നോമിനേറ്റ് ചെയ്യുന്നതും ബിജെപിയാണ്. പരമ്പരാഗത ആര്‍എസ്എസ്, ബിജെപി സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version