Site icon Janayugom Online

പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും

ഗ്യാസിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. എല്‍പിജി സിലിണ്ടറിന് 200രൂപയാണ് കുറച്ചത്. . കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.

75 ലക്ഷം പുതിയ പിഎം ഉജ്ജ്വല യോജന കണക്ഷന്‍ നല്‍കാനും തീരുമാനം. പ്രഖ്യാപനതിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. പിഎം ഉജ്ജ്വല പദ്ധതിക്കാര്‍ക്ക് നേരത്തെ 200 രൂപ സബ്‌സിഡി നല്‍കിയിരുന്നു. പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോള്‍ ഉജ്ജ്വല പദ്ധതിക്കാര്‍ക്ക് സിലിണ്ടറിന് 400 രൂപ കുറയും. അതേ സമയം പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് അനുരാഗ് സിംഗ് താക്കൂര്‍ പ്രതികരിച്ചു എങ്കിലും, ലോക്‌സഭ തെരഞ്ഞെടുപ്പിനും 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം.

Eng­lish Sum­ma­ry: Govt cuts LPG price by Rs 200/cylinder
You may also like this video

Exit mobile version