Site iconSite icon Janayugom Online

റാപ്പര്‍ വേടന് സര്‍ക്കാര്‍ വേദി; ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കും

റാപ്പര്‍ വേടന് സര്‍ക്കാര്‍ വേദി. സര്‍ക്കാര്‍ നാലാം വാര്‍ഷികഘോഷ പരിപാടിയുടെ ഇടുക്കി ജില്ലയിലെ സമാപനത്തിലാണ് വേടന്റെ പരിപാടി സംഘടിപ്പിക്കുന്നത്. എന്റെ കേരളം പ്രദര്‍ശന മേളയിലാണ് നാളെ വൈകിട്ട് റാപ് ഷോ നടത്തുക. മുമ്പ് കേസിന്റെ പശ്ചാത്തലത്തില്‍ വേടന്റെ പരിപാടി മാറ്റിവച്ചിരുന്നു.
ഏപ്രില്‍ 29നായിരുന്നു വേടന്റെ പരിപാടി ഇടുക്കിയില്‍ നടത്താന്‍ തീരുമനിച്ചത്. എന്നാല്‍ 28ന് കഞ്ചാവുമായി വേടനെ ഫ്ളാറ്റില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദ് ചെയ്തു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

Exit mobile version