നിയമസഭയിൽ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമസഭ പാസാക്കിയ ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയത്. നിയമനിര്‍മ്മാണ സഭയുടെ അധികാരം ഉപയോഗിച്ച് ചര്‍ച്ച ചെയ്ത് പാസാക്കിയ ബില്ലുകളാണ് ഗവര്‍ണര്‍ അനിശ്ചിതമായി കൈവശം വച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: Govt to court against governor
You may also like this video