ഹാരിസൺ തോട്ടഭൂമി കേസില്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നിലവില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് 62 കേസുകൾ ഉണ്ടെന്നും അതുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
കേസിന്റെ നടത്തിപ്പിനായി സംസ്ഥാന തലത്തില്‍ അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. ഈ മാസം ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചുചേര്‍ക്കും. ബാക്കിയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഉടന്‍ കേസ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019ലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് ഫയല്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയത്.
English Summary: Govt to go ahead with Harrison Plantation measures: Minister K Rajan
You may also like this video

