Site iconSite icon Janayugom Online

ഇന്ത്യയിൽ ഗ്രാമി മഴ; സക്കീര്‍ ഹുസൈന് മൂന്ന് പുരസ്കാരങ്ങള്‍

grammygrammy

ലോക സംഗീത രംഗത്തെ ജനപ്രിയ പുരസ്കാരമായ ഗ്രാമി അവാര്‍ഡിന് തബല മാന്ത്രികൻ സക്കീര്‍ ഹുസൈന്‍ അര്‍ഹനായി. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. ഓടക്കുഴല്‍ വിദ്വാൻ രാകേഷ് ചൗരസ്യക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ഗ്ലോബല്‍ മ്യുസിക്ക് ആല്‍ബത്തിനുള്ള പുരസ്കാരം ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ബാന്റായ ശക്തി സ്വന്തമാക്കി. ദിസ് മെമന്റ് എന്ന ആല്‍ബമാണ് അവാര്‍ഡ് നേടിയത്. ഗായകൻ ശങ്കർ മഹാദേവൻ, താളവാദ്യ വിദഗ്ധൻ വി സെൽവഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ, ഗിറ്റാറിസ്റ്റ് ജോൺ മക്ലാഫ്ലിൻ എന്നിവർ ചേർന്നാണ് ദിസ് മൊമന്റ് യാഥാർത്ഥ്യമാക്കിയത്. 

പാഷ്‌തോ എന്ന ഗാനത്തിലൂടെ രാകേഷ് ചൗരസ്യ, എഡ്ഗാര്‍ മേയര്‍, ബെല ഫ്‌ലെക്ക് എന്നിവരോടൊപ്പം സക്കീര്‍ ഹുസൈന്‍ മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോര്‍മൻസ് അവാര്‍ഡ് സ്വന്തമാക്കി. ഫാല്‍ഗുനിയും ഭര്‍ത്താവ് ഗൗരവ് ഷായും ചേര്‍ന്നാണ് രചിച്ച് ആലപിച്ച ചെറുധാന്യങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ഉള്‍ക്കൊള്ളുന്ന അബൻഡന്‍സ് ഇന്‍ മില്ലെറ്റ്സ് എന്ന ഗാനത്തെ പിന്തള്ളിയായിരുന്നു പാഷ്‌തോ പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം വിഭാഗത്തിലെ പുരസ്കാരം അസ് വീ സ്പീക്ക് സ്വന്തമാക്കി. സക്കീര്‍ ഹുസൈനോടൊപ്പം രാകേഷ് ചൗരസ്യ, ബെല ഫ്‌ലെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി.
രാജ്യത്തിനുവേണ്ടി അവാര്‍ഡ് നേടുന്നതില്‍ അഭിമാനമുണ്ടെന്ന് രാകേഷ് ചൗരസ്യ പ്രതികരിച്ചു. ആല്‍ബം തനിക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും വ്യത്യസ്ത സംഗീത വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആല്‍ബത്തില്‍ പ്രവര്‍ത്തിക്കുക പ്രയാസകരമായിരുന്നു എന്നും ചൗരസ്യ പറഞ്ഞു. 

ഇത് മൂന്നാം തവണയാണ് സക്കീര്‍ ഹുസൈൻ ഗ്രാമി അവാര്‍ഡ് സ്വന്തമാക്കുന്നത്. 1992ല്‍ പ്ലാനറ്റ് ‍ഡ്രം എന്ന ആല്‍ബത്തിനും 2009ല്‍ കൊളാബറേറ്റീവ് ആല്‍ബമായ ഗ്ലോബല്‍ ഡ്രം പ്രോജക്ടിനു അവാര്‍ഡ് ലഭിച്ചിരുന്നു. മറ്റ് മൂന്നുതവണയും സക്കീര്‍ ഹുസൈൻ ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. സോങ് ഓഫ് ദി ഇയര്‍ അവാര്‍ഡ് അമേരിക്കൻ ഗായിക ബില്ലി ഐലിഷ് നേടി. 2023ല്‍ പുറത്തിറങ്ങിയ ബാര്‍ബി എന്ന ചിത്രത്തിലെ ഗാനത്തിനാണ് അവാര്‍ഡ്. മികച്ച പോപ്പ് ഗാനമായി ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ മിഡ് നൈറ്റ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. സോളോ പോപ്പ് പെര്‍ഫോമന്‍സിനുള്ള പുരസ്കാരം മിലി സൈറസ് സ്വന്തമാക്കി. 

Eng­lish Sum­ma­ry: Gram­my rains in India; Three awards for Zakir Hussain

You may also like this video

Exit mobile version