Site iconSite icon Janayugom Online

കേരളത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുന്ന എല്ലാ അധ്യാപകർക്കും അഭിവാദ്യങ്ങൾ: അധ്യാപക ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

CMCM

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ വിദ്യാഭ്യാസ മേഖല വലിയ മുന്നേറ്റങ്ങളുണ്ടാക്കിയത് അധ്യാപകരുടെ നിസ്വാർത്ഥ സേവനത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ന് അധ്യാപക ദിനം. അറിവും നൈപുണ്യവും കൈമുതലായ ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് നമ്മുടെ അധ്യാപകർ. കേരളം കൈവരിച്ച സാമൂഹിക പുരോഗതിക്ക് പുറകിലും അധ്യാപകരുടെ വലിയ സംഭാവനകളുണ്ട്. നമ്മുടെ വിദ്യാഭ്യാസ മേഖല വലിയ മുന്നേറ്റങ്ങളുണ്ടാക്കിയത് അധ്യാപകരുടെ നിസ്വാർത്ഥ സേവനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി വാർത്തെടുക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് സർക്കാർ. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചക്ക് ഈ സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഈ സർക്കാർ കാലയളവിൽ നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ച നേടിയത് അധ്യാപകരുടെ സേവനത്തിന്റെ പിൻബലത്തിലാണ്. കോവിഡ് മഹാമാരി തീർത്ത പ്രതിബന്ധങ്ങളെ മറികടന്നും നമുക്ക് മുന്നേറാനായി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാനും ഇത് വഴിവെച്ചു. അധ്യാപകരുടെ ഈ മഹത്തായ സേവനത്തെ ഓർമ്മിക്കാനും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാൻ അവരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ക്രിയാത്മക ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാനും ഈ ദിവസം പ്രചോദനമാകട്ടെ. കേരള സമൂഹത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുന്ന എല്ലാ അധ്യാപകർക്കും അഭിവാദ്യങ്ങൾ. മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാൻ നമുക്കൊരുമിച്ചു മുന്നേറാം. ഈ അധ്യാപക ദിനം അതിനുള്ള ശക്തി പകരട്ടെ.

Eng­lish Sum­ma­ry: Greet­ings to all the teach­ers who are work­ing for the progress of Ker­ala: CM wish­es on Teacher’s Day

You may like this video also

Exit mobile version