Site iconSite icon Janayugom Online

താലി ചാര്‍ത്തിയ ഉടന്‍ അത്യുച്ചത്തില്‍ ഡിജെ; നവവരന്‍ കതിര്‍മണ്ഡപത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

വിവാഹ ചടങ്ങിന്റെ ആഘോഷത്തിനായി നടന്ന ഡിജെ സംഗീത പരിപാടി അമിത ഉച്ചത്തിലായതോടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച ബിഹാറിലെ സിതാര്‍മ‍ഹി ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. സുരേന്ദ്രകുമാറും വധുവും വിവാഹ പന്തലിൽ എത്തുകയും വധൂവരന്മാര്‍ മാല കൈമാറുന്നതടക്കമുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. വരമാല ചടങ്ങ് കഴിഞ്ഞ ഉടനെയാണ് ഡിജെ സംഗീത പരിപാടി അമിത ഉച്ചത്തിലായത്. പൊടുന്നനെ വരൻ കുഴഞ്ഞുവീഴുകയായിരുന്നു. നവരനായ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ചടങ്ങുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ അമിത ശബ്ദത്തിൽ ഡിജെ നടക്കുന്നതിൽ വരന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ശബ്ദം കുറച്ചെങ്കിലും വരമാല ചടങ്ങ് തീര്‍ന്നയുടന്‍ ശബ്ദം കൂടിയതോടെ സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

Eng­lish Sam­mury: groom col­laps­es and died in wed­ding par­ty due to loud dj music in bihar

 

 

 

Exit mobile version