മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒക്ടോബറിലെ 8.39 ശതമാനത്തില്‍ നിന്ന് നവംബറില്‍ 5.85 ശതമാനമായി കുറഞ്ഞതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ താഴെ തുടരുന്നത്. 2021 ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി 18 മാസവും രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു. അതേസമയം, മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം നവംബറില്‍ 14.87 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.02 ശതമാനം കുറഞ്ഞു.
English Summary:Gross price inflation has declined; 21-month low
You may also like this video