Site iconSite icon Janayugom Online

വീട്ടിനുള്ളിൽ കഞ്ചാവ് വളര്‍ത്തി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരത്ത് വീട്ടിനുള്ളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളർത്തിയ യുവാവിനെ സിറ്റി ഷാഡോ പൊലിസ് അറസ്റ്റ്ല ചെയ്തു. വലിയതുറ സ്വദേശി ധനുഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുറിയിൽ പ്രത്യേകം സജീകരണങ്ങളോടെയായിരുന്നു ധനുഷിന്‍റെ കഞ്ചാവ് വളർത്തൽ. കഞ്ചാവ് ചെടികൾക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി പ്രത്യേക ഫാനടക്കം ഈ യുവാവ് ക്രമീകരിച്ചിരുന്നു. പിടിയിലായ ധനുഷ് എംഡിഎംഎ കേസിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version