Site iconSite icon Janayugom Online

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തില്‍ വളര്‍ച്ച

സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) (നിലവിലെ വിലയിൽ) 2018–19ലെ 7,88,286 കോടിയിൽ നിന്നും 8.69 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്കിൽ വർധിച്ച് 2022–23 10, 46,188 കോടിയായി ഉയര്‍ന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്. റവന്യു വരവുകൾ 2018–19 മുതൽ 2022–23 വരെയുള്ള കാലയളവിൽ 10: 10 ശതമാനം ശരാശരി വാർഷിക വളർച്ച നിരക്കിൽ 92,854,47 കോടിയിൽ നിന്നും 1,32,724.65 കോടിയായി ഉയര്‍ന്നു. റവന്യു വരവുകൾ 2021–22ലെ 1,16,640. 24 കോടിയിൽ നിന്നും 13.79 ശതമാനം വർധിച്ച് 2022–23ൽ 71,32,124.65 കോടിയായി.
തനതു നികുതി വരുമാനം 2021–22ലെ 58,340.52 കോടിയിൽ നിന്നും 23.36 ശതമാനം വർധിച്ച് 2022–23ൽ 71,368.16 കോടിയായി. നികുതിയേതര വരുമാനം ഇതേ കാലയളവിൽ 70,462.51 കോടിയിൽ നിന്നും 75,117.96 കോടിയായി. 2022–23ൽ മൊത്തം മിച്ചമായി 44,759.07 കോടിയും അധിക ചെലവായി 12: 23 കോടിയും ഉണ്ടായിരുന്നതിനാൽ 44,756.84 കോടിയുടെ തനിമിച്ചം ഉണ്ടായതായി ധനവിനിയോഗ കണക്കുകൾ സൂചിപ്പിക്കുന്നതായി സിഎജി വ്യക്തമാക്കി.
റവന്യു, ബാധ്യത, മൂലധന ചെലവുകളിലെല്ലാം കുറവ് വരുത്താനായെന്ന് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു ചെലവ് 2021–22ലെ 1,46,179.51 കോടിയിൽ നിന്നും 2.89 ശതമാനം കുറഞ്ഞ് 2022–23ൽ 1,41,950. 93 കോടിയായി. ബാധ്യത ചെലവും 2021–22ലെ 195,981,59 കോടിയിൽ നിന്നും 2022–23ൽ 90, 656.05 കോടിയായി കുറഞ്ഞു. മൂലധന ചെലവ് 2021–22ലെ 14,191.73കോടിയിൽ നിന്നും 2022–23ൽ 13,996.56 കോടിയായി കുറഞ്ഞു.
സംസ്ഥാനത്തിന്റെ മൊത്തം ചെലവ് (റവന്യു ചെലവ്, മൂലധന ചെലവ്, വായ്പകളും മുൻകൂറുകളും നൽകിയത്) 2021–22ലെ 1,63,225.53 കോടിയിൽ നിന്നും 2.75 ശതമാനം കുറവ് രേഖപ്പെടുത്തി . 2022–23ൽ 1,58,738,42 കോടിയായി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സംസ്ഥാന സർക്കാരിന്റെ നിക്ഷേപം 2021–22ലെ 9,767.48 കോടിയിൽ നിന്നും 2022–23ൽ 10, 602.67 കോടിയായി വർധിച്ചു. അവസാന അഞ്ചു വർഷങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിൽ നിന്നുള്ള ശരാശരി ആദായം 1.34 ശതമാനമായിരുന്നു. 

Exit mobile version