Site iconSite icon Janayugom Online

ജിഎസ്ടി നഷ്ടപരിഹാര സെസ് 2026 വരെ നീട്ടി

ചരക്ക് സേവന നികുതി (ജിഎസ്‌ടി)ക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച്‌ വരെ നീട്ടി. ജൂണില്‍ അവസാനിക്കാനിരിക്കെ തിടുക്കത്തിലാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സെസ് പിരിവ് നാല് വര്‍ഷത്തേക്ക് കൂടി തുടരും.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വരുമാനത്തില്‍ ഇടിവുണ്ടായതിനാല്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ 2026 മാര്‍ച്ച്‌ വരെ പിരിവ് തുടരാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, വിമാനങ്ങള്‍, നൗകകള്‍, ആഢംബര വാഹനങ്ങള്‍ എന്നിവയുടെ അധിക ബാധ്യത തുടരും. 

Eng­lish Sum­ma­ry: GST Com­pen­sa­tion Cess extend­ed till 2026

You may like this video also

Exit mobile version