Site icon Janayugom Online

ജിഎസ്ടി വിവരങ്ങള്‍ ഇനി പ്രതിമാസമില്ല

ചരക്ക് സേവന നികുതി (ജിഎസ‍്ടി) പിരിവ് വിവരങ്ങള്‍ മാസന്തോറും പുറത്തുവിടുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. കണക്കുകള്‍ കാണുമ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ നികുതി പിരിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്നെന്നും ഇത് നീരസത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇനിമുതല്‍ മൊത്തത്തിലുള്ള പിരിവ് വിവരങ്ങള്‍ മാത്രമേ പുറത്തിറക്കൂ.
ഓരോ സംസ്ഥാനങ്ങളില്‍ നിന്നും എത്ര രൂപ പിരിച്ചെടുത്തു എന്ന വിവരങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് ധനമന്ത്രാലയത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2017ല്‍ ജിഎ‍സ‍്ടി നിലവില്‍ വന്ന ശേഷം ആദ്യമായാണ് വിശദവിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന തീരുമാനം. 

എല്ലാ മാസവും ഒന്നാം തീയതിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. കോവിഡ് കാലത്ത് മാത്രമാണ് ഇതിന് മാറ്റമുണ്ടായിരുന്നത്. കഴിഞ്ഞമാസം 1.74 ലക്ഷം കോടിയായിരുന്നു ജിഎസ‍്ടി വരുമാനം. 2023 ജൂണിനെ അപേക്ഷിച്ച് 7.7 ശതമാനം കൂടുതലായിരുന്നു ഇത്. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ശരാശരി പിരിവ് 1.86 ലക്ഷം കോടിയായിരുന്നു. 

Eng­lish Sum­ma­ry: GST infor­ma­tion is no longer monthly

You may also like this video

Exit mobile version