Site iconSite icon Janayugom Online

ജിഎസ്ടി: മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം ഇന്ന്

ജിഎസ്‌ടി പരിഷ്കരണവുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ പരിഹരിക്കാന്‍ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി. സാങ്കേതിക വിഷയങ്ങള്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയായേക്കും. ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ്, വളം, സൈക്കിള്‍ നിര്‍മ്മാതാക്കള്‍, ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി സെപ്റ്റംബർ 22ന് ശേഷം വിറ്റഴിക്കപ്പെടാനുള്ള വാഹനങ്ങളിൽ ഈടാക്കിയ സെസ് ക്രമീകരിക്കുന്നതിനുള്ള പ്രശ്നവും ഓട്ടോമൊബൈൽ മേഖല നേരിടുന്നുണ്ട്. ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മന്ത്രാലയങ്ങൾക്ക് വ്യവസായ മേഖലയുമായി എങ്ങനെ ബന്ധപ്പെടാമെന്നതും യോഗം ചർച്ച ചെയ്യും.

Exit mobile version