റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ്, വിശ്രമമുറിയിലെ സൗകര്യങ്ങള്‍, ക്ളോക്ക് റൂം സേവനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രം, ബാറ്ററി കാര്‍ സേവനം, ബയോമെട്രിക് അധിഷ്ഠിത അധാറിന്റെ ആധികാരികത ഉറപ്പാക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന ചരക്ക് സേവന നികുതി ഒഴിവാക്കണമെന്ന് 53ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ നിര്‍ദേശിച്ചു.
ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്നലെയാണ് യോഗം ചേര്‍ന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമായില്ല. എല്ലാ സോളാര്‍ കുക്കറുകള്‍ക്കും 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ഹോസ്റ്റലുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു. ചെറുകിട നികുതിദായകരെ സഹായിക്കുന്നതിന്, വിശദാംശങ്ങളും റിട്ടേണുകളും ജിഎസ്ടിആർ 4‑ൽ നൽകാനുള്ള സമയപരിധി ഏപ്രിൽ 30 മുതൽ ജൂൺ 30 വരെ നീട്ടാൻ കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്.
English Summary:GST waived for platform tickets
You may also like this video